Thursday, February 5, 2009
എണ്‍പതുകളുടെ തുടക്കം.മലയാളത്തിന്റെ ഇപ്പോഴത്തെ മെ•ാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലം. അന്നത്തെ സൂപ്പര്‍ സംവിധായകന്റെ സിനിമയില്‍ മോശമില്ലാത്ത വേഷം .ഒരു സ്റ്റണ്ട് ചിത്രീകരണത്തിനിടെ മമ്മൂട്ടിയോട് മതിലിനു മുകളില്‍ നിന്നു ചാടാന്‍ സംവിധായകന്റെ നിര്‍ദേശം. മമ്മൂട്ടിയുടെ കൂടെ ആ സീനില്‍ വരേണ്ട അന്നത്തെ മുന്‍നിര താരത്തിനു പകരം ചാടിയത് ഡ്യൂപ്പായിരുന്നു. നിഷ്കളങ്കമായി മമ്മൂട്ടി സംവിധായകനോട് ചോദിച്ചു. സര്‍ .ഇത്രയും ഉയരത്തില്‍ നിന്നു ചാടുമ്പോ............എനിക്കു പകരം ഡ്യൂപ്പിനെ വച്ചു കൂടേ........? സംവിധായകന്റെ മറുപടി ഒരശ്ളീല പദത്തോടെയുള്ള അലര്‍ച്ചയായിരുന്നു. ഞെട്ടിപ്പോയ മമ്മൂട്ടി ആ സീനില്‍ ഡ്യൂപ്പില്ലാതെ ചാടി അഭിനയിച്ചു. കാലുളക്കി പരുക്കല്‍ക്കുകയും ചെയ്തു.കാലം കടന്നു പോയി..സൂപ്പര്‍ സംവിധായകന്റെ പടങ്ങള്‍ അടുപ്പിച്ച് പൊട്ടി. രം•ത്ത് പിടിച്ചു നില്‍ക്കാന്‍ സൂപ്പര്‍ സംവിധായകന്‍ നെട്ടോട്ടമോടി. മുന്‍ നിര നായകനായ മമ്മൂട്ടിയെ വച്ചു ഒരു പടമെടുക്കാന്‍ ,അതിനായി മമ്മൂട്ടിയുടെ കാള്‍ ഷീറ്റ് കിട്ടാന്‍, കാണാന്‍ .കഥ പറയാന്‍ സംവിധായകന് പല ലൊക്കേഷനുകളില്‍ അലയേണ്ടി വന്നു. ഇൌ രണ്ടു സംഭവങ്ങള്‍ക്കും ദൃക്സാക്ഷിയായ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പറയുന്നത് സിനിമയില്‍ നാളെ എന്തു സംഭവിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. അതുകൊണ്ടു തന്നെ ആ അനിശ്ചിതത്വം അറിഞ്ഞേ പെരുമാറാവൂ. മുന്നോട്ടു പോകാവൂ.മറ്റൊരു സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്നു സിനിമാ മോഹവുമായി കോടമ്പക്കത്ത് എത്തിയ സമ്പന്ന കുടുംബാം•മായ ഒരു യുവാവ്. ഒരു സിനിമയെടുക്കണം, സംവിധായകനാകണം എന്ന കലശലായ മോഹം. അതിനായി ഒാടി നടന്നു. ഭാ•്യത്തിനു മുന്‍ നിര താരത്തെ കിട്ടി. പിന്നെ, എല്ലാം നായകനായി. കഥ അദ്ദേഹം പറഞ്ഞപോലെ, നായിക അദ്ദേഹം പറഞ്ഞ ആള്‍, എന്തിനധികം സീനില്‍ എന്തു വേഷം ധരിക്കണമെന്നു പോലും നായകന്‍ തീരുമാനിച്ചു. പുതുമുഖ സംവിധായകന് വഴങ്ങുകയല്ലാതെ മാര്‍•മില്ലായിരുന്നു. പടം പുറത്തിറങ്ങി. നന്നായി. ഒാടി. ഒരു തീയേറ്ററില്‍ നിന്നു മറ്റൊരു തിയേറ്ററിലേയ്ക്കായിരുന്നു എന്നു മാത്രം.പടം എട്ടുനിലയില്‍ പൊട്ടിയ വിഷമത്തില്‍ തകര്‍ന്നിരിക്കുന്ന സംവിധായകനെ നായകന്‍ വിളിച്ചു പറഞ്ഞു. വിഷമിക്കേണ്ട.....നിങ്ങളെ ഞാന്‍ മറക്കില്ല.നന്നായി ഡ്രൈവി ചെയ്യാന്‍ അറിയുന്ന ആളല്ലേ? ഇനിയുള്ള കാലത്ത് എന്റെ സഹായിയായി നിന്നോളൂ...അന്നു വ്രണിത ഹൃദയത്തോടെ അവിടെ നിന്നിറങ്ങിയ സംവിധായകന്‍ വില്ലനായ നായകനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തി ചരിത്രമെഴുതി. പിന്നീട് ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടും തന്റെ ആദ്യ ചിത്രത്തിലെ നായകനെ വച്ച് ഒരു ചിത്രമെടുക്കാന്‍ ആ സംവിധായകന്‍ മുതിര്‍ന്നില്ല.സിനിമാ രം•ത്ത് ഇത്തരം സംഭവങ്ങള്‍ വിരളമല്ലായിരിക്കാം. മലയാള സിനിമയുടെ നാശത്തിനു കാരണക്കാര്‍ സൂപ്പര്‍സ്റ്റാറുകള്‍ മാത്രമാണെന്നു പറയുന്നവരോട് പൂര്‍ണമായി യോജിക്കാനാവില്ലെങ്കിലും അവര്‍ക്കുള്ള ചെറുതല്ലെന്നു തന്നെ പറയാം.മലയാള സിനിമയെ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചത് വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവും ഇല്ലാത്ത സിനിമാക്കാരാണ്. സൂപ്പര്‍ സ്റ്റാറുകള്‍ തങ്ങളുടെ നിലനില്പിനായി കരുക്കള്‍ നീക്കിയപ്പോള്‍, അതിനായി കളങ്ങള്‍ വരച്ചപ്പോള്‍ അതിനുള്ളില്‍ നിന്നു പടമെടുക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിതരായി.സൂപ്പര്‍ താരങ്ങള്‍ക്കുവേണ്ടി കഥ മാറ്റി, ക്ളൈമാക്സ് മാറ്റി, നായികയുടെ പ്രാധാന്യം കുറച്ചു. എന്തിനധികം സഹ താരങ്ങളുടെ റോളുകള്‍ വരെ വെട്ടിച്ചരുക്കി. തങ്ങളുടെ പടത്തില്‍ ആരൊക്കെ വേണം, ആരൊക്കെ വേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം പോലും പലപ്പോഴും സൂപ്പര്‍ സ്റ്റാറുകള്‍ ഏറ്റെടുത്തു. സൂപ്പര്‍ സ്റ്റാര്‍ പടത്തിന്റെ മിനിമം •്യാരണ്ടിയെന്ന തിയേറ്ററുകാരുടെയും വിതരണക്കാരുടെയും സമ്മര്‍ദം കൂടിയായപ്പോള്‍ നിസഹായരായ നിര്‍മാതാക്കളും സംവിധായകരും എല്ലാറ്റിനും വഴങ്ങി. ഫലമോ മലയാള സിനിമ പരിതാപകരമായ അവസ്ഥയിലേക്കു നീങ്ങി.മലയാള സിനിമയിലെ ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകളുടെ ശക്തരായ പിന്‍•ാമികളെന്നു വാഴ്ത്തപ്പെട്ടവര്‍ ഇന്നെവിടെ?അവരില്‍ ചിലര്‍ സീരിയല്‍രം•ത്ത് സജീവമായി നില്‍ക്കുന്നു. ചിലരാകട്ടെ സഹനട വേഷത്തില്‍ ഒതുങ്ങുന്നു.മമ്മൂട്ടിയെന്ന എന്ന നടനെ ഇന്നും മുടിചൂടാമന്നനായി നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ അനന്യമായ ശബ്ദ•ാഭീര്യവും നിയന്ത്രണവും രൂപ സൌന്ദര്യവുമാണ്. ഇതു നിലനിര്‍ത്താന്‍ അദ്ദേഹം കാണിക്കുന്ന അര്‍പ്പണബോധമാണ് എടുത്തു പറയേണ്ട കാര്യം. മമ്മൂട്ടിയുടെ പിന്‍മുറക്കാരനായി നായകവേഷത്തില്‍ വന്നു പ്രതീക്ഷ ഉയര്‍ത്തിയവര്‍ മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വരുന്നതു കാണുമ്പോള്‍ മമ്മൂട്ടിയുടെ ചിട്ടയായ അച്ചടക്കത്തോടെയുള്ള ജീവിതത്തെ ബഹുമാനിച്ചല്ലേ പറ്റൂ.വടക്കന്‍ വീര•ാഥയിലും തനിയാവര്‍ത്തനത്തിലും ഭൂതക്കണ്ണാടിയിലും മ്മൂട്ടിയെന്ന നടന്റെ ശബ്ദ നിയന്ത്രണവും •ാംഭീര്യവും ലോകത്തെ ഏതു ഭാഷയിലെ മികച്ച ചലച്ചിത്രമെടുത്തു പരിശോധിച്ചാലും അതിനൊപ്പമോ അതിലും മികച്ചതോ ആയിരിക്കും. മോഹന്‍ലാലെന്ന നടന്‍ ഇപ്പോഴും നമ്മെ അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന നടനാണ്. ജന്മസിദ്ധമായ കഴിവുകള്‍കൊണ്ട് അനു•ഹിക്കപ്പെട്ട ഇൌ അസാമാന്യ പ്രതിഭ ഒരു ചിരികൊണ്ട്, ഒരു നോട്ടം കൊണ്ട് മനസുകളെ ആര്‍ദ്രമാക്കാനും പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അതുല്യ പ്രതിഭയാണ്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞു സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയവര്‍ക്ക് ആ പദവിയില്‍ ഏറെ നാള്‍ തുടരാനാവില്ല എന്നു അവര്‍ക്കും പ്രേക്ഷകര്‍ക്കും നന്നായി അറിയാമായിരുന്നു
Subscribe to:
Comments (Atom)
.jpg)