Thursday, February 5, 2009
എണ്‍പതുകളുടെ തുടക്കം.മലയാളത്തിന്റെ ഇപ്പോഴത്തെ മെ•ാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലം. അന്നത്തെ സൂപ്പര്‍ സംവിധായകന്റെ സിനിമയില്‍ മോശമില്ലാത്ത വേഷം .ഒരു സ്റ്റണ്ട് ചിത്രീകരണത്തിനിടെ മമ്മൂട്ടിയോട് മതിലിനു മുകളില്‍ നിന്നു ചാടാന്‍ സംവിധായകന്റെ നിര്‍ദേശം. മമ്മൂട്ടിയുടെ കൂടെ ആ സീനില്‍ വരേണ്ട അന്നത്തെ മുന്‍നിര താരത്തിനു പകരം ചാടിയത് ഡ്യൂപ്പായിരുന്നു. നിഷ്കളങ്കമായി മമ്മൂട്ടി സംവിധായകനോട് ചോദിച്ചു. സര്‍ .ഇത്രയും ഉയരത്തില്‍ നിന്നു ചാടുമ്പോ............എനിക്കു പകരം ഡ്യൂപ്പിനെ വച്ചു കൂടേ........? സംവിധായകന്റെ മറുപടി ഒരശ്ളീല പദത്തോടെയുള്ള അലര്‍ച്ചയായിരുന്നു. ഞെട്ടിപ്പോയ മമ്മൂട്ടി ആ സീനില്‍ ഡ്യൂപ്പില്ലാതെ ചാടി അഭിനയിച്ചു. കാലുളക്കി പരുക്കല്‍ക്കുകയും ചെയ്തു.കാലം കടന്നു പോയി..സൂപ്പര്‍ സംവിധായകന്റെ പടങ്ങള്‍ അടുപ്പിച്ച് പൊട്ടി. രം•ത്ത് പിടിച്ചു നില്‍ക്കാന്‍ സൂപ്പര്‍ സംവിധായകന്‍ നെട്ടോട്ടമോടി. മുന്‍ നിര നായകനായ മമ്മൂട്ടിയെ വച്ചു ഒരു പടമെടുക്കാന്‍ ,അതിനായി മമ്മൂട്ടിയുടെ കാള്‍ ഷീറ്റ് കിട്ടാന്‍, കാണാന്‍ .കഥ പറയാന്‍ സംവിധായകന് പല ലൊക്കേഷനുകളില്‍ അലയേണ്ടി വന്നു. ഇൌ രണ്ടു സംഭവങ്ങള്‍ക്കും ദൃക്സാക്ഷിയായ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പറയുന്നത് സിനിമയില്‍ നാളെ എന്തു സംഭവിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. അതുകൊണ്ടു തന്നെ ആ അനിശ്ചിതത്വം അറിഞ്ഞേ പെരുമാറാവൂ. മുന്നോട്ടു പോകാവൂ.മറ്റൊരു സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്നു സിനിമാ മോഹവുമായി കോടമ്പക്കത്ത് എത്തിയ സമ്പന്ന കുടുംബാം•മായ ഒരു യുവാവ്. ഒരു സിനിമയെടുക്കണം, സംവിധായകനാകണം എന്ന കലശലായ മോഹം. അതിനായി ഒാടി നടന്നു. ഭാ•്യത്തിനു മുന്‍ നിര താരത്തെ കിട്ടി. പിന്നെ, എല്ലാം നായകനായി. കഥ അദ്ദേഹം പറഞ്ഞപോലെ, നായിക അദ്ദേഹം പറഞ്ഞ ആള്‍, എന്തിനധികം സീനില്‍ എന്തു വേഷം ധരിക്കണമെന്നു പോലും നായകന്‍ തീരുമാനിച്ചു. പുതുമുഖ സംവിധായകന് വഴങ്ങുകയല്ലാതെ മാര്‍•മില്ലായിരുന്നു. പടം പുറത്തിറങ്ങി. നന്നായി. ഒാടി. ഒരു തീയേറ്ററില്‍ നിന്നു മറ്റൊരു തിയേറ്ററിലേയ്ക്കായിരുന്നു എന്നു മാത്രം.പടം എട്ടുനിലയില്‍ പൊട്ടിയ വിഷമത്തില്‍ തകര്‍ന്നിരിക്കുന്ന സംവിധായകനെ നായകന്‍ വിളിച്ചു പറഞ്ഞു. വിഷമിക്കേണ്ട.....നിങ്ങളെ ഞാന്‍ മറക്കില്ല.നന്നായി ഡ്രൈവി ചെയ്യാന്‍ അറിയുന്ന ആളല്ലേ? ഇനിയുള്ള കാലത്ത് എന്റെ സഹായിയായി നിന്നോളൂ...അന്നു വ്രണിത ഹൃദയത്തോടെ അവിടെ നിന്നിറങ്ങിയ സംവിധായകന്‍ വില്ലനായ നായകനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തി ചരിത്രമെഴുതി. പിന്നീട് ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടും തന്റെ ആദ്യ ചിത്രത്തിലെ നായകനെ വച്ച് ഒരു ചിത്രമെടുക്കാന്‍ ആ സംവിധായകന്‍ മുതിര്‍ന്നില്ല.സിനിമാ രം•ത്ത് ഇത്തരം സംഭവങ്ങള്‍ വിരളമല്ലായിരിക്കാം. മലയാള സിനിമയുടെ നാശത്തിനു കാരണക്കാര്‍ സൂപ്പര്‍സ്റ്റാറുകള്‍ മാത്രമാണെന്നു പറയുന്നവരോട് പൂര്‍ണമായി യോജിക്കാനാവില്ലെങ്കിലും അവര്‍ക്കുള്ള ചെറുതല്ലെന്നു തന്നെ പറയാം.മലയാള സിനിമയെ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചത് വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവും ഇല്ലാത്ത സിനിമാക്കാരാണ്. സൂപ്പര്‍ സ്റ്റാറുകള്‍ തങ്ങളുടെ നിലനില്പിനായി കരുക്കള്‍ നീക്കിയപ്പോള്‍, അതിനായി കളങ്ങള്‍ വരച്ചപ്പോള്‍ അതിനുള്ളില്‍ നിന്നു പടമെടുക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിതരായി.സൂപ്പര്‍ താരങ്ങള്‍ക്കുവേണ്ടി കഥ മാറ്റി, ക്ളൈമാക്സ് മാറ്റി, നായികയുടെ പ്രാധാന്യം കുറച്ചു. എന്തിനധികം സഹ താരങ്ങളുടെ റോളുകള്‍ വരെ വെട്ടിച്ചരുക്കി. തങ്ങളുടെ പടത്തില്‍ ആരൊക്കെ വേണം, ആരൊക്കെ വേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം പോലും പലപ്പോഴും സൂപ്പര്‍ സ്റ്റാറുകള്‍ ഏറ്റെടുത്തു. സൂപ്പര്‍ സ്റ്റാര്‍ പടത്തിന്റെ മിനിമം •്യാരണ്ടിയെന്ന തിയേറ്ററുകാരുടെയും വിതരണക്കാരുടെയും സമ്മര്‍ദം കൂടിയായപ്പോള്‍ നിസഹായരായ നിര്‍മാതാക്കളും സംവിധായകരും എല്ലാറ്റിനും വഴങ്ങി. ഫലമോ മലയാള സിനിമ പരിതാപകരമായ അവസ്ഥയിലേക്കു നീങ്ങി.മലയാള സിനിമയിലെ ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകളുടെ ശക്തരായ പിന്‍•ാമികളെന്നു വാഴ്ത്തപ്പെട്ടവര്‍ ഇന്നെവിടെ?അവരില്‍ ചിലര്‍ സീരിയല്‍രം•ത്ത് സജീവമായി നില്‍ക്കുന്നു. ചിലരാകട്ടെ സഹനട വേഷത്തില്‍ ഒതുങ്ങുന്നു.മമ്മൂട്ടിയെന്ന എന്ന നടനെ ഇന്നും മുടിചൂടാമന്നനായി നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ അനന്യമായ ശബ്ദ•ാഭീര്യവും നിയന്ത്രണവും രൂപ സൌന്ദര്യവുമാണ്. ഇതു നിലനിര്‍ത്താന്‍ അദ്ദേഹം കാണിക്കുന്ന അര്‍പ്പണബോധമാണ് എടുത്തു പറയേണ്ട കാര്യം. മമ്മൂട്ടിയുടെ പിന്‍മുറക്കാരനായി നായകവേഷത്തില്‍ വന്നു പ്രതീക്ഷ ഉയര്‍ത്തിയവര്‍ മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വരുന്നതു കാണുമ്പോള്‍ മമ്മൂട്ടിയുടെ ചിട്ടയായ അച്ചടക്കത്തോടെയുള്ള ജീവിതത്തെ ബഹുമാനിച്ചല്ലേ പറ്റൂ.വടക്കന്‍ വീര•ാഥയിലും തനിയാവര്‍ത്തനത്തിലും ഭൂതക്കണ്ണാടിയിലും മ്മൂട്ടിയെന്ന നടന്റെ ശബ്ദ നിയന്ത്രണവും •ാംഭീര്യവും ലോകത്തെ ഏതു ഭാഷയിലെ മികച്ച ചലച്ചിത്രമെടുത്തു പരിശോധിച്ചാലും അതിനൊപ്പമോ അതിലും മികച്ചതോ ആയിരിക്കും. മോഹന്‍ലാലെന്ന നടന്‍ ഇപ്പോഴും നമ്മെ അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന നടനാണ്. ജന്മസിദ്ധമായ കഴിവുകള്‍കൊണ്ട് അനു•ഹിക്കപ്പെട്ട ഇൌ അസാമാന്യ പ്രതിഭ ഒരു ചിരികൊണ്ട്, ഒരു നോട്ടം കൊണ്ട് മനസുകളെ ആര്‍ദ്രമാക്കാനും പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അതുല്യ പ്രതിഭയാണ്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞു സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയവര്‍ക്ക് ആ പദവിയില്‍ ഏറെ നാള്‍ തുടരാനാവില്ല എന്നു അവര്‍ക്കും പ്രേക്ഷകര്‍ക്കും നന്നായി അറിയാമായിരുന്നു
Monday, July 14, 2008
touch the feelings of a parents
നന്ദിയും സ്നേഹവും തൊട്ടറിയുമ്പോള്‍
കാണാതായി എന്ന പരസ്യത്തിനു താഴെ മിടുക്കരായ കുട്ടികളുടെ ചിത്രം കാണുമ്പോള്‍ എന്റെ ഒാര്‍മകള്‍ തൊണ്ണൂറുകളുടെ ആദ്യം കോഴിക്കോട്ട് ജോലി ചെയ്ത കാലത്തേയ്ക്ക് പോകും. അന്നു ഞാന്‍ മം•ളം ദിനപത്രത്തിലാണ്. താമസം വിശ്വഹിന്ദുഭവന്‍ ലോഡ്ജില്‍. എന്റെ മുറിക്കു താഴെയാണ് കാന്റീന്‍. അതിനാല്‍ അവിടെ ജോലിക്കു നില്‍ക്കുന്നവരെ എപ്പോഴും കാണുകയും അവരുമായി ഒരടുപ്പം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നില്‍ അല്പം സ്വാര്‍ഥതയും ഇല്ലാതില്ല.അന്നു കോഴിക്കോട്ട് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന സ്ഥലം എന്ന നിലയില്‍ ഇവിടം പേരുകേട്ടതാണ്.അതിനാല്‍, ഉ‘‘‘ൌണിനു ഇവിടെ നല്ല തിരക്കാണ്. പ്രത്യേകിച്ച്, പന്ത്രണ്ടര മുതല്‍ രണ്ടു വരെ സീറ്റു കിട്ടാന്‍ ഇത്തിരി പ്രയാസമാണ്. അതുപോലെ,ഹര്‍ത്താല്‍ ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ അത്തരം ദിവസങ്ങളില്‍ എത്ര വച്ചാലും ഇവിടെ തികയാറില്ലഇത്തരം ഘട്ടങ്ങളില്‍ കന്റീനിലെ അടുക്കളയിലെ മേശയില്‍ എനിക്കും എന്റെ ഇൌ സ്വാധീനമറിയാവുന്ന സഹപ്രവര്‍ത്തകര്‍ക്കും ഉൌണു കിട്ടാറുണ്ട്.എന്റെ ഭക്ഷണ കാര്യമല്ല പറയാന്‍ വന്നത്. ഒരു ദിവസം കന്റീനില്‍ ജോലിയ്ക്കുവന്ന ഒരു പയ്യനെ കണ്ടപ്പോള്‍ ,ഇവന്‍ ഹോട്ടലില്‍ പണിയ്ക്കു വരേണ്ടവനല്ലല്ലോ എന്നു തോന്നി.നല്ല വെളുത്ത, മിടുക്കനായ പയ്യന്‍, കൊള്ളാവുന്ന വീട്ടിലെ കുട്ടി എന്നു ഒറ്റനോട്ടത്തില്‍ പറയും. 'സിനിമാകമ്പം കേറി വീട്ടീന്നു തെറ്റിപിരിഞ്ഞു പോന്നതാ...എന്തെങ്കിലും പണി തരുമോ എന്നു ചോദിച്ചു വന്നപ്പോള്‍ ഇവിടെ കൂടിക്കോളാന്‍ പറഞ്ഞു.കൂടുതലൊന്നും ചോദിച്ചില്ല.അതിന്റെ ആവശ്യവും ഇല്ലല്ലോ?'കടക്കാരന്റെ ന്യായീകരണം. ഞാന്‍ ഒന്നും പറഞ്ഞില്ല. വെറുതെ തലയാട്ടി.. കന്റീനില്‍ തിരക്കൊഴിഞ്ഞു കഴിഞ്ഞേ ഞാന്‍ പോകാറുള്ളൂ...രാത്രി ഡ്യൂട്ടി കഴിഞ്ഞ് മിക്കവാറും മൂന്നുമണിയോടെയാവും വന്നു കിടക്കുന്നത്. അതിനാല്‍ എന്റെ പ്രഭാതപരിപാടികള്‍ പത്തിനുശേഷമേ ആരംഭിക്കൂ.എനിക്കായി കന്റീനില്‍ പ്രത്യേക ചായയും ഭക്ഷണവും എന്നും കരുതാറുമുണ്ട്.നായകന്‍ പയ്യന്‍ പണിയെല്ലാം പെട്ടെന്നു ചെയ്തു തീര്‍ക്കും. നല്ല ഉത്സാഹി. കന്റീന്‍ കരാറുകാരന് അവനെ ഇഷ്ടമായി എന്നു എനിക്കു മനസിലായി. അങ്ങനെ, ദിവസങ്ങള്‍ കടന്നു പോവുന്നു.ഒരു ദിവസം പയ്യന്‍ എന്നോട് വായിക്കാന്‍ എന്തെങ്കിലും തരുമോ എന്നു ചോദിച്ചു. എന്താണ് വേണ്ടത് എന്നായി എന്റെ ചോദ്യം. സിനിമാ മാസികകള്‍ എന്തെങ്കിലും മതി എന്നു ഉത്തരം. പിന്നെ, പത്രങ്ങളും.അതൊരു പതിവായി. അന്നൊരു ഞായറാഴ്ച. കന്റീന്‍ അവധി ദിനമാണ്. ഭക്ഷണം കഴിക്കാന്‍ പുറത്തു പോവണം. നമ്മുടെ നായകന് ഞായറാഴ്ച ആഘോഷത്തിന്റേതാണ്. അന്നു നാലു സിനിമയെങ്കിലും കാണും.തിയറ്ററില്‍ നിന്നു തിയേറ്ററിലേക്ക്....അതാണ് രീതി.പ്രഭാത ഭക്ഷണത്തിനു പുറത്തുപോകാന്‍ മടിയായതിനാല്‍ ഞാന്‍ഞായറാഴ്ചകളില്‍ പത്രത്താളുകളിലൂടെ ,പരസ്യങ്ങളിലൂടെ കണ്ണോടിച്ച് സമയം കളുയകയാ ണ് .പെട്ടെന്നു മനോരമയിലെ ഒരു പേജിലെ ഒരു പരസ്യത്തില്‍ എന്റെ കണ്ണുകളുടക്കി. എനിക്കു വിശ്വാസം വന്നില്ല. വീണ്ടും ഒന്നുകൂടി നോക്കി.നമ്മുടെ നായകന്‍ പയ്യന്‍ ടൈയൊക്ക കെട്ടി സുമുഖനായി നില്‍ക്കുന്ന പടം. കാണാതായി എന്ന തലക്കെട്ടില്‍ മൂന്നു ഫോണ്‍ നമ്പറുകളും. പുറത്തു ആരോ വരുന്നതുപോലെ , ഞാന്‍ പത്രത്തില്‍ നിന്നു മുഖമുയര്‍ത്തി. കഥാനായകനാണ്. രാവിലെ തിയേറ്ററുകളിലേയ്ക്ക് പോകാനുള്ള പുറപ്പാടാണ്. തിയേറ്ററുകളില്‍ പടങ്ങള്‍ ഏതൊക്കെ എന്നു മനസിലാക്കാന്‍ വേണ്ടിയുള്ള വരവാണ്.ഞാന്‍ വേ•ം അവന്റെ ചിത്രമുള്ള പേജ് മറച്ചു. വായനയില്‍ മുഴുകുന്നതായി അഭിനയിച്ചു. അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം അലസമായ മൂളലുകളില്‍ മറുപടി ഒതുക്കി. അവന്‍ പുറത്തു പോയതും ഞാന്‍ ചാര്‍ട്ടേഡ് ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ റൂമിലേയ്ക്കു കുതിച്ചു. ഞായറാഴ്ചയുടെ സുഖ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.-വീട്ടിലെ ദുരിതം സഹിക്കാന്‍ വയ്യാഞ്ഞിട്ട് നാടുവിട്ടതാണെങ്കിലോ? പുലിവാലു പിടിക്കാന്‍ നില്‍ക്കേണ്ട- സുഹൃത്ത് എന്നെ വേ•ം മടക്കി. എന്നിട്ടും വീണ്ടും ഉറങ്ങാന്‍ കിടന്നു.എനിക്കു ഉറങ്ങാനാവില്ലല്ലോ? ഞാന്‍ വേ•ംവസ്ത്രം മാറി പുറത്തിറങ്ങി. ഞായറാഴ്ച ആയതിനാല്‍ ടെലിഫോണ്‍ ബൂത്തുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു.സൌകര്യമായും രഹസ്യമായും സംസാരിക്കണമല്ലോ?അങ്ങനെയുള്ള ഒരു ബൂത്തു ഒടുവില്‍ കണ്ടെത്തി. പരസ്യത്തില്‍ കണ്ട നമ്പരിലേയ്ക്കു വിളിച്ചു .ഒരു കൊച്ചുപെണ്‍കുട്ടിയാണെടുത്തത്. ഞാന്‍ എന്റെ ഒാഫിസ് നമ്പരും പേരും പറഞ്ഞു. വിശദമായി സംസാരിക്കനായി നാലുമണിക്കുശേഷം വിളിക്കാന്‍ പറഞ്ഞു. എസ്ടിഡി വിളിക്കാന്‍ ഒരുപാട് കാശൊന്നും കൈയിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.തിരികെ റൂമിലെത്തി. കിടന്നിട്ടുറക്കം വന്നില്ല. നാലുമണിക്കു മൂന്‍പായി ഒാഫിസിലെത്തി. ചെന്ന ഉടനെ റസപ്ഷനില്‍ നിന്ന ചേട്ടന്‍ പരാതി പറഞ്ഞു. നിങ്ങളെത്തിയോ എന്നു ചോദിച്ചു ഏതോ ഒരു വീട്ടീന്ന് വിളിയോടു വിളി....നാലുമണിക്കു ശേഷമേ എത്തൂ എന്നു പറഞ്ഞിട്ടും അവര്‍ക്കു ഇരിക്കപ്പൊറുതിയില്ല. എന്താണ്..കേസുകെട്ട്?ഞാന്‍ ഒന്നും പറയാതെ ചിരിച്ച് മുകളിലേയ്ക്കു കയറിപ്പോന്നു.മിനിറ്റുകള്‍ക്കകം ഫോണ്‍...ഒരു സ്ത്രീയാണ് .. പയ്യന്റെ അമ്മയാണ്. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. പുലര്‍ച്ചെ വരുക...പയ്യന്‍ പുറത്തെവിടെയോ പോയി. രാവിലെ വന്നാല്‍ കാണാമെന്നു തോന്നുന്നു.എന്റെ മറുപടി തീരും മുന്‍പ് അവര്‍ •ദ്•ദത്തോടെ പറഞ്ഞു.അവന്റെ അച്ഛനും മാഷും അങ്ങോട്ടു പോന്നിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി .അവരെത്തും മുന്‍പ് പ യ്യന്‍വിവരം അറിഞ്ഞ് മുങ്ങുമോ? രാത്രിയോടെ രണ്ടു വാഹനങ്ങളിലായി ഒരു വന്‍സംഘം എന്നെ കാണാനെത്തി. പയ്യന്റെ അധ്യാപകന്‍ എന്നെ വന്നു കണ്ടു .പിതാവിനെ പരിചയപ്പെടുത്തി. ഞാന്‍ കാര്യങ്ങവെല്ലാം വിശദമായി പറഞ്ഞു. സ്ഥലം ഞാന്‍ പോയി കാണിച്ചുനല്‍കണമെന്നപേക്ഷിച്ചു. ആ പിതാവിന്റെ മുഖത്തെ പാരവശ്യം എന്റെ ഉള്ളുലയ്ക്കുന്നതായി. ഞാന്‍ എന്റെ ജോലി ചുമതല താല്‍ക്കാലികമായി കൈമാറിയിട്ട് അവര്‍ക്കൊപ്പം പോയി ലോഡ്ജും കന്റീനും കാണിച്ചുകൊടുത്തു.തിരിച്ചെത്തി പത്രലോകത്തെ ജോലിയില്‍ മുഴകിയതോടെ പകലത്തെ സംഭവങ്ങള്‍ എല്ലാം മറന്നു. പോരാത്തതിനു രണ്ടുപേരുടെ അവധി ജോലിഭാരം ഇരട്ടിയാക്കിയിരുന്നു.അര്‍ധരാത്രി വന്നു കിടന്നതും ഉറങ്ങി. പുലര്‍ച്ചെ കതകില്‍ ശക്തമായ മുട്ടുകേട്ട് ഞെട്ടിയുണര്‍ന്നു. വാതില്‍ക്കല്‍ തലേന്നു എന്നെ വന്നു കണ്ട സംഘത്തോടൊപ്പം പയ്യന്‍. അവന് ചമ്മിയ ഒരു ചിരി. അവന്റെ അച്ഛന്‍ വന്ന് എന്റെ കൈപിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരായിരം നന്ദിയുടെ ഉൌഷ്മളത ഞാന്‍ തൊട്ടറിയുകായായിരുന്നു.നിങ്ങള്‍ക്ക് ഞാനെന്താ തരേണ്ടത്? ....വാക്കുകള്‍ തൊണ്ടയില്‍തടഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. എന്റെ കണ്ണുകളും നിറയുന്നുവോ? വിറയാര്‍ന്ന ആ കൈകള്‍ പിടിച്ച് അമര്‍ത്തി ഞാന്‍ അവരെ യാത്രയാക്കി.മകനെ ചുമലിനൊപ്പം ചേര്‍ത്ത് നടന്നുപോകുന്ന ആ പിതാവിനെ ഒപ്പമുണ്ടായിരുന്ന സംഘം നിശബ്ദമായി അനു•മിച്ചു. അതു കാണാന്‍ ലോഡ്ജിന്റെ വരാന്തയില്‍ അന്തേവാസികള്‍ നിരന്നു നിന്നിരുന്നു. അവരെല്ലാം എന്നെയും നോക്കുന്നുണ്ടായിരുന്നു. വാഹനത്തില്‍ കയറാന്‍ നേരം വീണ്ടും എന്നെ നോക്കി പയ്യന്റെ മാഷ് യാത്രപറഞ്ഞു. അതു കണ്ട് അവന്‍ പറഞ്ഞു. ...നിങ്ങള്‍ക്ക് മാഷിനെ നേരത്തെ അറ്യയാരൂന്നു ഇല്ലേ?.......അതെയന്ന ഭാവത്തില്‍ ചെറുചിരിയോടെ ഞാന്‍ തലകുലക്കി ...

Subscribe to:
Comments (Atom)
.jpg)