Monday, July 14, 2008

touch the feelings of a parents

നന്ദിയും സ്നേഹവും തൊട്ടറിയുമ്പോള്‍
കാണാതായി എന്ന പരസ്യത്തിനു താഴെ മിടുക്കരായ കുട്ടികളുടെ ചിത്രം കാണുമ്പോള്‍ എന്റെ ഒാര്‍മകള്‍ തൊണ്ണൂറുകളുടെ ആദ്യം കോഴിക്കോട്ട് ജോലി ചെയ്ത കാലത്തേയ്ക്ക് പോകും. അന്നു ഞാന്‍ മം•ളം ദിനപത്രത്തിലാണ്. താമസം വിശ്വഹിന്ദുഭവന്‍ ലോഡ്ജില്‍. എന്റെ മുറിക്കു താഴെയാണ് കാന്റീന്‍. അതിനാല്‍ അവിടെ ജോലിക്കു നില്‍ക്കുന്നവരെ എപ്പോഴും കാണുകയും അവരുമായി ഒരടുപ്പം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നില്‍ അല്പം സ്വാര്‍ഥതയും ഇല്ലാതില്ല.അന്നു കോഴിക്കോട്ട് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന സ്ഥലം എന്ന നിലയില്‍ ഇവിടം പേരുകേട്ടതാണ്.അതിനാല്‍, ഉ‘‘‘ൌണിനു ഇവിടെ നല്ല തിരക്കാണ്. പ്രത്യേകിച്ച്, പന്ത്രണ്ടര മുതല്‍ രണ്ടു വരെ സീറ്റു കിട്ടാന്‍ ഇത്തിരി പ്രയാസമാണ്. അതുപോലെ,ഹര്‍ത്താല്‍ ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ അത്തരം ദിവസങ്ങളില്‍ എത്ര വച്ചാലും ഇവിടെ തികയാറില്ലഇത്തരം ഘട്ടങ്ങളില്‍ കന്റീനിലെ അടുക്കളയിലെ മേശയില്‍ എനിക്കും എന്റെ ഇൌ സ്വാധീനമറിയാവുന്ന സഹപ്രവര്‍ത്തകര്‍ക്കും ഉൌണു കിട്ടാറുണ്ട്.എന്റെ ഭക്ഷണ കാര്യമല്ല പറയാന്‍ വന്നത്. ഒരു ദിവസം കന്റീനില്‍ ജോലിയ്ക്കുവന്ന ഒരു പയ്യനെ കണ്ടപ്പോള്‍ ,ഇവന്‍ ഹോട്ടലില്‍ പണിയ്ക്കു വരേണ്ടവനല്ലല്ലോ എന്നു തോന്നി.നല്ല വെളുത്ത, മിടുക്കനായ പയ്യന്‍, കൊള്ളാവുന്ന വീട്ടിലെ കുട്ടി എന്നു ഒറ്റനോട്ടത്തില്‍ പറയും. 'സിനിമാകമ്പം കേറി വീട്ടീന്നു തെറ്റിപിരിഞ്ഞു പോന്നതാ...എന്തെങ്കിലും പണി തരുമോ എന്നു ചോദിച്ചു വന്നപ്പോള്‍ ഇവിടെ കൂടിക്കോളാന്‍ പറഞ്ഞു.കൂടുതലൊന്നും ചോദിച്ചില്ല.അതിന്റെ ആവശ്യവും ഇല്ലല്ലോ?'കടക്കാരന്റെ ന്യായീകരണം. ഞാന്‍ ഒന്നും പറഞ്ഞില്ല. വെറുതെ തലയാട്ടി.. കന്റീനില്‍ തിരക്കൊഴിഞ്ഞു കഴിഞ്ഞേ ഞാന്‍ പോകാറുള്ളൂ...രാത്രി ഡ്യൂട്ടി കഴിഞ്ഞ് മിക്കവാറും മൂന്നുമണിയോടെയാവും വന്നു കിടക്കുന്നത്. അതിനാല്‍ എന്റെ പ്രഭാതപരിപാടികള്‍ പത്തിനുശേഷമേ ആരംഭിക്കൂ.എനിക്കായി കന്റീനില്‍ പ്രത്യേക ചായയും ഭക്ഷണവും എന്നും കരുതാറുമുണ്ട്.നായകന്‍ പയ്യന്‍ പണിയെല്ലാം പെട്ടെന്നു ചെയ്തു തീര്‍ക്കും. നല്ല ഉത്സാഹി. കന്റീന്‍ കരാറുകാരന് അവനെ ഇഷ്ടമായി എന്നു എനിക്കു മനസിലായി. അങ്ങനെ, ദിവസങ്ങള്‍ കടന്നു പോവുന്നു.ഒരു ദിവസം പയ്യന്‍ എന്നോട് വായിക്കാന്‍ എന്തെങ്കിലും തരുമോ എന്നു ചോദിച്ചു. എന്താണ് വേണ്ടത് എന്നായി എന്റെ ചോദ്യം. സിനിമാ മാസികകള്‍ എന്തെങ്കിലും മതി എന്നു ഉത്തരം. പിന്നെ, പത്രങ്ങളും.അതൊരു പതിവായി. അന്നൊരു ഞായറാഴ്ച. കന്റീന്‍ അവധി ദിനമാണ്. ഭക്ഷണം കഴിക്കാന്‍ പുറത്തു പോവണം. നമ്മുടെ നായകന് ഞായറാഴ്ച ആഘോഷത്തിന്റേതാണ്. അന്നു നാലു സിനിമയെങ്കിലും കാണും.തിയറ്ററില്‍ നിന്നു തിയേറ്ററിലേക്ക്....അതാണ് രീതി.പ്രഭാത ഭക്ഷണത്തിനു പുറത്തുപോകാന്‍ മടിയായതിനാല്‍ ഞാന്‍ഞായറാഴ്ചകളില്‍ പത്രത്താളുകളിലൂടെ ,പരസ്യങ്ങളിലൂടെ കണ്ണോടിച്ച് സമയം കളുയകയാ ണ് .പെട്ടെന്നു മനോരമയിലെ ഒരു പേജിലെ ഒരു പരസ്യത്തില്‍ എന്റെ കണ്ണുകളുടക്കി. എനിക്കു വിശ്വാസം വന്നില്ല. വീണ്ടും ഒന്നുകൂടി നോക്കി.നമ്മുടെ നായകന്‍ പയ്യന്‍ ടൈയൊക്ക കെട്ടി സുമുഖനായി നില്‍ക്കുന്ന പടം. കാണാതായി എന്ന തലക്കെട്ടില്‍ മൂന്നു ഫോണ്‍ നമ്പറുകളും. പുറത്തു ആരോ വരുന്നതുപോലെ , ഞാന്‍ പത്രത്തില്‍ നിന്നു മുഖമുയര്‍ത്തി. കഥാനായകനാണ്. രാവിലെ തിയേറ്ററുകളിലേയ്ക്ക് പോകാനുള്ള പുറപ്പാടാണ്. തിയേറ്ററുകളില്‍ പടങ്ങള്‍ ഏതൊക്കെ എന്നു മനസിലാക്കാന്‍ വേണ്ടിയുള്ള വരവാണ്.ഞാന്‍ വേ•ം അവന്റെ ചിത്രമുള്ള പേജ് മറച്ചു. വായനയില്‍ മുഴുകുന്നതായി അഭിനയിച്ചു. അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം അലസമായ മൂളലുകളില്‍ മറുപടി ഒതുക്കി. അവന്‍ പുറത്തു പോയതും ഞാന്‍ ചാര്‍ട്ടേഡ് ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ റൂമിലേയ്ക്കു കുതിച്ചു. ഞായറാഴ്ചയുടെ സുഖ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.-വീട്ടിലെ ദുരിതം സഹിക്കാന്‍ വയ്യാഞ്ഞിട്ട് നാടുവിട്ടതാണെങ്കിലോ? പുലിവാലു പിടിക്കാന്‍ നില്‍ക്കേണ്ട- സുഹൃത്ത് എന്നെ വേ•ം മടക്കി. എന്നിട്ടും വീണ്ടും ഉറങ്ങാന്‍ കിടന്നു.എനിക്കു ഉറങ്ങാനാവില്ലല്ലോ? ഞാന്‍ വേ•ംവസ്ത്രം മാറി പുറത്തിറങ്ങി. ഞായറാഴ്ച ആയതിനാല്‍ ടെലിഫോണ്‍ ബൂത്തുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു.സൌകര്യമായും രഹസ്യമായും സംസാരിക്കണമല്ലോ?അങ്ങനെയുള്ള ഒരു ബൂത്തു ഒടുവില്‍ കണ്ടെത്തി. പരസ്യത്തില്‍ കണ്ട നമ്പരിലേയ്ക്കു വിളിച്ചു .ഒരു കൊച്ചുപെണ്‍കുട്ടിയാണെടുത്തത്. ഞാന്‍ എന്റെ ഒാഫിസ് നമ്പരും പേരും പറഞ്ഞു. വിശദമായി സംസാരിക്കനായി നാലുമണിക്കുശേഷം വിളിക്കാന്‍ പറഞ്ഞു. എസ്ടിഡി വിളിക്കാന്‍ ഒരുപാട് കാശൊന്നും കൈയിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.തിരികെ റൂമിലെത്തി. കിടന്നിട്ടുറക്കം വന്നില്ല. നാലുമണിക്കു മൂന്‍പായി ഒാഫിസിലെത്തി. ചെന്ന ഉടനെ റസപ്ഷനില്‍ നിന്ന ചേട്ടന്‍ പരാതി പറഞ്ഞു. നിങ്ങളെത്തിയോ എന്നു ചോദിച്ചു ഏതോ ഒരു വീട്ടീന്ന് വിളിയോടു വിളി....നാലുമണിക്കു ശേഷമേ എത്തൂ എന്നു പറഞ്ഞിട്ടും അവര്‍ക്കു ഇരിക്കപ്പൊറുതിയില്ല. എന്താണ്..കേസുകെട്ട്?ഞാന്‍ ഒന്നും പറയാതെ ചിരിച്ച് മുകളിലേയ്ക്കു കയറിപ്പോന്നു.മിനിറ്റുകള്‍ക്കകം ഫോണ്‍...ഒരു സ്ത്രീയാണ് .. പയ്യന്റെ അമ്മയാണ്. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. പുലര്‍ച്ചെ വരുക...പയ്യന്‍ പുറത്തെവിടെയോ പോയി. രാവിലെ വന്നാല്‍ കാണാമെന്നു തോന്നുന്നു.എന്റെ മറുപടി തീരും മുന്‍പ് അവര്‍ •ദ്•ദത്തോടെ പറഞ്ഞു.അവന്റെ അച്ഛനും മാഷും അങ്ങോട്ടു പോന്നിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി .അവരെത്തും മുന്‍പ് പ യ്യന്‍വിവരം അറിഞ്ഞ് മുങ്ങുമോ? രാത്രിയോടെ രണ്ടു വാഹനങ്ങളിലായി ഒരു വന്‍സംഘം എന്നെ കാണാനെത്തി. പയ്യന്റെ അധ്യാപകന്‍ എന്നെ വന്നു കണ്ടു .പിതാവിനെ പരിചയപ്പെടുത്തി. ഞാന്‍ കാര്യങ്ങവെല്ലാം വിശദമായി പറഞ്ഞു. സ്ഥലം ഞാന്‍ പോയി കാണിച്ചുനല്‍കണമെന്നപേക്ഷിച്ചു. ആ പിതാവിന്റെ മുഖത്തെ പാരവശ്യം എന്റെ ഉള്ളുലയ്ക്കുന്നതായി. ഞാന്‍ എന്റെ ജോലി ചുമതല താല്‍ക്കാലികമായി കൈമാറിയിട്ട് അവര്‍ക്കൊപ്പം പോയി ലോഡ്ജും കന്റീനും കാണിച്ചുകൊടുത്തു.തിരിച്ചെത്തി പത്രലോകത്തെ ജോലിയില്‍ മുഴകിയതോടെ പകലത്തെ സംഭവങ്ങള്‍ എല്ലാം മറന്നു. പോരാത്തതിനു രണ്ടുപേരുടെ അവധി ജോലിഭാരം ഇരട്ടിയാക്കിയിരുന്നു.അര്‍ധരാത്രി വന്നു കിടന്നതും ഉറങ്ങി. പുലര്‍ച്ചെ കതകില്‍ ശക്തമായ മുട്ടുകേട്ട് ഞെട്ടിയുണര്‍ന്നു. വാതില്‍ക്കല്‍ തലേന്നു എന്നെ വന്നു കണ്ട സംഘത്തോടൊപ്പം പയ്യന്‍. അവന് ചമ്മിയ ഒരു ചിരി. അവന്റെ അച്ഛന്‍ വന്ന് എന്റെ കൈപിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരായിരം നന്ദിയുടെ ഉൌഷ്മളത ഞാന്‍ തൊട്ടറിയുകായായിരുന്നു.നിങ്ങള്‍ക്ക് ഞാനെന്താ തരേണ്ടത്? ....വാക്കുകള്‍ തൊണ്ടയില്‍തടഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. എന്റെ കണ്ണുകളും നിറയുന്നുവോ? വിറയാര്‍ന്ന ആ കൈകള്‍ പിടിച്ച് അമര്‍ത്തി ഞാന്‍ അവരെ യാത്രയാക്കി.മകനെ ചുമലിനൊപ്പം ചേര്‍ത്ത് നടന്നുപോകുന്ന ആ പിതാവിനെ ഒപ്പമുണ്ടായിരുന്ന സംഘം നിശബ്ദമായി അനു•മിച്ചു. അതു കാണാന്‍ ലോഡ്ജിന്റെ വരാന്തയില്‍ അന്തേവാസികള്‍ നിരന്നു നിന്നിരുന്നു. അവരെല്ലാം എന്നെയും നോക്കുന്നുണ്ടായിരുന്നു. വാഹനത്തില്‍ കയറാന്‍ നേരം വീണ്ടും എന്നെ നോക്കി പയ്യന്റെ മാഷ് യാത്രപറഞ്ഞു. അതു കണ്ട് അവന്‍ പറഞ്ഞു. ...നിങ്ങള്‍ക്ക് മാഷിനെ നേരത്തെ അറ്യയാരൂന്നു ഇല്ലേ?.......അതെയന്ന ഭാവത്തില്‍ ചെറുചിരിയോടെ ഞാന്‍ തലകുലക്കി ...

No comments: